Home > COLLEGE, COMICS > One Day in SBC [PART 4, ഭാഗം നാലു ]

One Day in SBC [PART 4, ഭാഗം നാലു ]

പ്രിന്സിപലിന്റെ ശബ്ദം കേട്ട് ഒരു മൂലയ്ക്ക് ഒതുങ്ങിയ പൂവാല സംഗം കായംകുളം ബോയിസിന്റെ വരവോടെ ഒന്ന് ഉഷാറായിരിക്കുന്നു, പിന്നെ അവിടെ ഒരു ആരവം തന്നെ ഉയരും. ഇനിയും എത്താന്‍ ഒരുപാടു സഖാക്കള്‍ ഉണ്ട് , പക്ഷെ ചിരിക്കാത്ത പെണ്‍കുട്ടി അടക്കം ഒരു വിധം എല്ലാ സ്ത്രിജനങ്ങളും ഹാജരായി കഴിഞ്ഞു. പ്രാര്‍ത്ഥന തുടങ്ങാന്‍ ഇനി നിമിഷങ്ങള്‍ മാത്രം പക്ഷെ ഫസ്റ്റ് പീരീഡ്‌ എടുക്കാനായി കറുത്തമ്മ ഹാജരായി, അവരരെ കണ്ട മാത്രയില്‍ തന്നെ നമ്മുടെ പകുതി സഖാക്കള്‍ മുങ്ങി ഇനി ഒരല്പനേരം കഴിഞു പ്രതിക്ഷിച്ചാല്‍    മതി. തകഴിയുടെ ചെമ്മീന്‍ ദ്രിശ്യവത്കരിച്ചപോള്‍ കറുത്തമ്മ ഒരു വെളുതമ്മ ആയി പോയെങ്കിലും ഇവിടെ നമ്മുടെ കറുത്തമ്മ രസതന്ത്രത്തിന്റെ ഒരു കറുത്ത മുത്ത്‌ തന്നെ. മനസ്സില്ല മനസ്സോടെ പലരും ക്ലാസ്സില്‍ കയറി , പ്രാര്‍ത്ഥനാ മണി മുഴങ്ങി “ചന്തമേറിയ പൂവിലും ശഭാലഭാമാം  ശലഭത്തിലും …” മനോഹരമായ ആ ഗാനത്തിന്റെ അകമ്പടിയില്‍ ഒരു പാറാവുകാരനെ പോലെ അലയുകയാണ് പ്രിന്‍സി .. ലേറ്റ് ആയി വരുന്ന വിദ്വാന്മാരെ വിരട്ടനാണ് ഈ കറക്കം. ഹോസ്റ്റല്‍ വാസികളാണ് പുള്ളിയുടെ സ്ഥിരം വേട്ട മൃഗങ്ങള്‍ , പക്ഷെ അവരാകട്ടെ പല കാരണങ്ങള്‍ പറഞ്ഞു തടിതപ്പുകയും ചെയ്യും … കറന്റ്‌ ഇല്ലാരുന്നു , വെള്ളം തീര്‍ന്നു പോയി , ദോശക്കു ഉപ്പു കൂടി പോയി , അങ്ങനെ നീളും കാരണങ്ങള്‍.

പ്രിന്‍സി റോന്തു ചുറ്റല്‍ അവസാനിപ്പിച്ചാലും ക്ലാസ്സില്‍ കയറാത്തവര്‍ ധാരാളം, 5 മിനുട്ട് അവര്‍ക്കായി കാത്തു രക്ഷയില്ല , ഒടുവില്‍ കറുത്തമ്മ ക്ലാസ്സു തുടങ്ങി. തലേന്ന് പഠിപ്പിച്ച ഭാഗങ്ങളുടെ ചോദ്യോത്തര വേള കഴിഞ്ഞിട്ടേ ക്ലാസ്സു തുടങ്ങുകയുള്ളൂ. ഉത്തരം അറിയില്ലെങ്കില്‍ അവസാനം വരെ നില്‍ക്കണം , ഉറങ്ങാന്‍ പറ്റില്ല എന്ന് സാരം. ആദ്യത്തെ ചോദ്യത്തില്‍ തന്നെ ബോയ്സിന്റെ സൈഡ് തീര്‍ന്നു അവിടുന്ന് പാസ്‌ ചെയ്ത ചോദ്യം മറുവശത്ത് അധികദൂരം പോയില്ല കട്ടബുജി പ്രിയാ പണിക്കര്‍ ഉത്തരം പറഞ്ഞു ഈ കിട്ടിയ സമയത്തില്‍ ബാക്കി ഉള്ളവര്‍ ടീച്ചിംഗ് നോട്സ് ഒരു റൌണ്ട് മറിച്ചു നോക്കിയിട്ടുണ്ടാവും പിന്നെ ഉത്തരങ്ങള്‍ ചറപറ വരും. ചോദ്യോത്തര വേള കഴിഞ്ഞു എമ്ബോസിഷനും വിധിച്ചിട്ട്‌ ക്ലാസ്സ്‌ തുടങ്ങുകയായി നേരുത്തേ മുങ്ങിയ പല താരങ്ങളും വന്നു തുടങ്ങി. ആദ്യമായി ഹോസ്റ്റലില്‍ നിന്നും ഒരു മൂവര്‍ സംഘം ,  Miss may i come in .. സിമെന്റിനെ കുറിച്ച് പറഞ്ഞു തുടങ്ങിയ ടീച്ചര്‍ അത് പാതി വഴിയില്‍ ഉപേക്ഷിച്ചു അവര്‍ക്ക് നേരെ തിരിഞ്ഞു പിന്നെ ഇംഗ്ലീഷില്‍ ഒരു അളക്കാന്  where were you…? മിസ്സ്‌ അത് പിന്നെ മസാലദോശ ക്ക്  ഉള്ളില്‍ വെക്കുന്ന മസാല തീര്‍ന്നു പോയി .. കാരണങ്ങള്‍ കേട്ട മിസ്സ്‌ കോപാകുലയായി ഇങ്ങനെ പറഞ്ഞു  “you three both of you get out”. രോഗി ആഗ്രഹിച്ചതും  ഡോക്ടര്‍ കുറിച്ചത് ഹോര്‍ലിക്ക്സ് എന്ന് പറയുന്ന പോലെ ആയി , അവര്‍ മുന്നും അപ്പോള്‍ തന്നെ സ്ഥലം കാലിയാക്കി. തൊട്ടു പിറകില്‍ അതാ അയ്യപ്പനും സംഘവും അവരോടും ചോദ്യം ആവര്‍ത്തിചു where were you ..?  മിസ്സ്‌ അത് പിന്നെ ” Canteen.. Tea.. Hot … very Much” . ആ ഇംഗ്ലീഷില്‍ മിസ്സ്‌ ഫ്ലാറ്റ് അവര്‍ അങ്ങനെ ഉറങ്ങാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി.

ഇന്റെര്‍ണല്‍ മാര്‍ക്ക്‌ ഇടുമ്പോള്‍ പത്തു മാര്‍ക്കു ടീച്ചില്‍ നോട്സിനു ഉണ്ട് അത് കൊണ്ട് എല്ലാരും ടീച്ചിംഗ് നോട്സ് എഴുത്തും. ഹെഡിംഗ് നല്ല വടിവൊത്ത അക്ഷരത്തില്‍ എഴുതി പിന്നെ ഒരു താരാട്ടു പോലെ തോന്നി ആ ശബ്ദം .. പിന്നിട് വിഷ്ണു തട്ടി വിളിച്ചപ്പോളാണ്‌ ഉണര്‍ന്നത് .. മുന്നില്‍ സ്റ്റോക്ക്‌ എക്സ്ചേഞ്ച് റേറ്റ് പോലെ കുറെ ഗ്രാഫുകള്‍ .. കുറച്ചു സമയമെടുത്ത്‌ ഒന്ന് നോര്‍മല്‍ ആകാന്‍ . പിന്നിടാണ് അത് ഗ്രാഫ് അല്ലെന്നും ടീച്ചിംഗ്  നോട്സ് ആണെന്നും ഒക്കെ മനസ്സിലായത് ആകെ മൊത്തം ഒരു വണ്ടെര്‍ അടിച്ചു ഇരിക്കുമ്പോള്‍ അതാ അടുത്ത ചോദ്യം .. അരുണ്‍ എന്തിനാണ് ഇങ്ങനെ head burn ചെയ്യുന്നേ .. പിന്നെ ക്ലാസ്സിനോടായി ഒരു ഉപദേശം നിങ്ങള്‍ എല്ലാരും ക്ലാസ്സില്‍ ഇങ്ങനെ ഇരുന്നു dream  ചെയ്യരുത് .. ഞാന്‍ പണ്ട് mexico യില്‍ പേപ്പര്‍ present ചെയ്യാന്‍ പോയപ്പോള്‍ ഒന്ന് dream ചെയ്തു അതുകൊണ്ട നിങ്ങളെ ഒക്കെ പഠിപ്പിക്കണ്ട ഗതി വന്നത് അല്ലെങ്കില്‍ ഞാന്‍ ഒരു വലിയ സംഭവം ആയേനെ … എന്ജിനിയരിങ്ങിനു കെമിസ്ട്രി ഉള്പ്പെടുതിയവനെ ഒരു നിമിഷം ശപിച്ചു പോയി. സമയം എങ്ങനെയോ ഇഴഞ്ഞു പത്തരയായി , മണിയടി കൂടെ കേട്ടപ്പോള്‍ ആണ് എല്ലാരുടെയും മുഖം തെളിഞ്ഞത് .. ഇനി ഇടവേള …

( തുടരും )

Advertisement
Categories: COLLEGE, COMICS Tags: , , ,
  1. Maneesh
    January 13, 2010 at 11:52 PM | #1

    Arummohaa idivettu…
    Ennalum ninne Aruma Sishyan aayi kanda teacherinu thanne aappu veykkanamedaa..

  2. Harisankar
    January 14, 2010 at 9:13 AM | #2

    avarude peru Karuthamma ennarunno???

    haha athippozha ariyunne……..

  3. Chitra
    January 14, 2010 at 12:00 PM | #3

    kollallo….ninakku ethokke bhayangara orma aanallo?

  4. Syam Kumar
    January 15, 2010 at 12:17 PM | #4

    Aliya Arummoooo… Dinam prathi ninte prathibha angu valarnu valarnu varikayanallo…. Satyam para, nee CTSil writer posting vallom aano? Any way superb da.. Keep going.. Really missing those beautiful days ….

  5. anzeem
    January 15, 2010 at 11:52 PM | #5

    ithrayumoke kazhivu nammude aarumugathinu undarunno?? my god…entha shaili…entha oru sahithyam..aparam…

  6. January 16, 2010 at 7:57 PM | #6

    Thank you all for your response.. 4th part was written with one hour.. So there are some lack of perfection in that.. will try to improve it in the next part..
    Cheers,
    Arun

  1. No trackbacks yet.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Connecting to %s

Follow

Get every new post delivered to your Inbox.