Home > COLLEGE, COMICS > One Day in SBC [PART 3, ഭാഗം മുന്ന് ]

One Day in SBC [PART 3, ഭാഗം മുന്ന് ]

DSCN3792പ്രശാന്ത സുന്ദരമായ ഒരു പഭാതം , പുഞ്ച നിറഞ്ഞു നിന്ന മഞ്ഞു മേഘങ്ങള്‍ അങ്ങ് മലമുകളിലുള്ള മാളങ്ങളിലേക്ക് മടങ്ങി പകരം കിഴക്ക് വെള്ളകീറിയ സൂര്യന്‍ സ്ഥാനം പിടിച്ചിരിക്കുന്നു . ആകെ ഒരു നിശബ്ദത , ഒരു പക്ഷെ കൊടുംകാറ്റിനു മുന്നോടി ആയ മൂകത ആവാം ഇത് . അങ്ങ് വടക്ക് ബി . ടി സ്റ്റാഫ്‌ റൂം മുതല്‍ ഇങ്ങു ലൈബ്രറി വരെ വളഞ്ഞു കിടക്കുന്ന ഒരു മുന്ന് നിലകെട്ടിടതിനു മുന്നിലായി പച്ചപരവതാനി വിരിച്ച ഉദ്യാനവും അതിന്റെ മധ്യത്തിലായി നിലകൊള്ളുന്ന തവലയില്ല കുളവും ഒപ്പം ഉള്ള കൊടിമരവും ഒക്കെ കൂടി ഒരു മനോഹരമായ അന്തരീക്ഷം ഒരുക്കിയിരിക്കുന്നു. അടഞ്ഞു കിടക്കുന്ന ക്ലാസ്സ്‌ മുറികള്‍ക്ക് ഒരായിരം കഥകള്‍ പറയാന്‍ ഉണ്ടാവും , എത്രയെത്ര സംഭവങ്ങല്‍ക്കാന്  അത് സാക്ഷ്യം വഹിച്ചിരിക്കുന്നത് , ആ ക്ലാസ്സ്‌ മുറികളില്‍ വിരിഞ്ഞ സുദര നിമിഷങ്ങളും നാം ഇന്നും മനസിന്റെ മറക്കാത്ത ഒരു കോണില്‍ ഒതുക്കി വച്ചിരിക്കുന്നു. എന്റെ മനസ്സിലും  ആദ്യമായി ഒരു ഇഷ്ടം വിരിഞ്ഞതും അവിടെയാണ് , ക്ലാസ്സ്‌ നമ്പര്‍ 202. നാലു വര്ഷം ഒരേ ക്ലാസ്സ്‌ റൂമില്‍ ഇരുന്നു പഠിച്ച ആദ്യത്തെ ബാച്ച് ആവും നമ്മുടെ സ്വന്തം ബാച്ച് അപ്പോള്‍ നമുക്ക് ആ ക്ലാസ്സിനോട് ഒരു വല്ലാത്ത നോസ്ടാല്ജിയ തോന്നിയില്ലെന്കിലെ അത്ഭുതം ഉള്ളു .

കോളേജ് ബസ്‌ വരാനായി ഇനിയും ഒരു മണിക്കൂര്‍ ബാക്കിയുണ്ട് , ഓരോരോ മുറികളായി തുറക്കുകയാണ് നമ്മുടെ സ്വന്തം പ്രിന്സേട്ടനും സ്നേഹലത ചേച്ചിയും. തലേ ദിവസത്തെ യുദ്ധത്തിന്റെ അവശിഷ്ടങ്ങള്‍ തൂത്തുവാരി പോകുന്ന ചേച്ചിമാര്‍ മനസ്സില്‍ പിറു പിറുക്കുന്നു ഇവന്മാര്‍  ഇവിടെ  പഠിക്കാന്‍ തന്നെയാണൊ വരുന്നത് , നിലത്തു നിരന്നു കിടക്കുന്ന ചോക്ക് കഷണങളും , പേപ്പര്‍ കഷണങളും ആവാം അവരെകൊണ്ട് ഇത് പറയിച്ചത് . എന്തൊക്കെ പറഞ്ഞാലും ഒരു പൂക്കളം കാണുന്ന മനോഹരിയയുണ്ട് പിങ്ക് , നീല , മഞ്ഞ നിറങ്ങള്‍ ?? ഏതോ പരിക്ഷ പേപ്പര്‍ ഇന്നലെ വിതരണം ചെയ്തിരിക്കുന്നു. ഒന്ന് മുതല്‍ അമ്പതു വരെ മാര്‍ക്കുകള്‍ രേഖപ്പെടുത്തിയ പേപ്പറുകള്‍ എവിടവിടെ ആയി പറന്നു നടക്കുന്നത് . വലതു വശത്തായി ഭിത്തിയില്‍ ഒരു മാഗസീന്‍ ഒരു വെറും ഒരു മാഗസീന്‍ അല്ല പിന്നെയോ അതൊരു “വാള്‍” മാഗസീന്‍ ആണ് .,സുക്ഷിച്ചു നോക്കിയാല്‍ കുറെ കടലാസ്സു കഷണങ്ങള്‍ കാണാം . ആദ്യമായി , നിനക്കായി , പ്രണയമായി , ഓര്‍മ്മയ്ക്കായി എന്നി ആല്‍ബങ്ങള്‍ കേട്ട് മടുത്ത മഹാകവി കോഴി ഗോകുലിന്റെ പുതിയ കവിത “മതിയായി”. കമിതാക്കളുടെ ദിനത്തില്‍ കരിക്കൊടി നാട്ടി ഞങ്ങള്‍ പ്രതിഷേധിച്ചതും ഈ മാഗസീനില്‍ ആണ്. പ്രധിഷേധം അതിരുകടന്നപ്പോള്‍ പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച പ്രതികരിച്ചു പടയെടുത്തതും ഇതേ മാഗസിന്  മുന്നിലാണ് , ചുരുക്കം പറഞ്ഞാല്‍ എല്ലസംഭവങ്ങള്‍ക്കും ഒരു മൂക സാക്ഷിയാണ് ഇവന്‍.

നിശബ്ധതക്ക് വിരാമമിട്ടു കൊണ്ട് നമ്മുടെ പട്ടരാണ് ആദ്യമായി വന്നത് , ഇവന് വീട്ടില്‍ ഒരു പണിയും ഇല്ലേ നേരം വെളുത്താല്‍ ചാടി ഇറങ്ങിക്കോളും . ആള് അല്‍പ്പം തിരക്കിലാണ് ഒരു ബുക്കും കയ്യില്‍ എടുത്തു ലിബ്രരിയിലേക്ക് നടന്നു അതാ വരുന്നു അപ്പുക്കുട്ടനും സംഗവും അവര്‍ക്ക് ഒരു സുപ്രഭാതവും കാച്ചി അവന്‍ നടന്നു അകന്നു. അപ്പുക്കുട്ടനും സംഗവും കണക്കിന്റെ ഹോം വര്‍ക്ക്‌ ചെയ്യാന്‍ ആരംഭിച്ചു , ഇവര്‍ ചെയ്തിട്ട് വേണം ബാക്കി ഉള്ളവര്ക് കോപ്പി അടിക്കാന്‍ അതിനായി മാത്രം നേരുത്തേ വരുന്ന പലരും ഉണ്ട് . സംഗതി ഇങ്ങനെ ഒക്കെ ആണെങ്കിലും പട്ടരു ഈ കാര്യത്തില്‍ ഒരു മാന്യനായിരുന്നു അഞ്ചാം സെം വരെ പിന്നെ മൂപ്പരും തുടങ്ങി കോപ്പിയടി (ഹോം വര്‍ക്ക്‌ മാത്രം , അത്യാവശ്യത്തിനു അസ്സയിന്മേന്റുകളും ). അവനു ഈയിടയായി രാവിലെ ലൈബ്രറി പോക്ക് ഒരു സ്ഥിരം ഏര്‍പ്പാടാണ് , പെട്ടന്നൊരു ദിവസം ആ പോക്ക് നിന്നു അപ്പോഴാണ് ആ രഹസ്യം വെളിച്ചത്തായത് പട്ടര്‍ക്കിട്ടു ആരോ പണികൊടുതതാണ് . പത്തു രൂപ കൊടുത്താല്‍ കിട്ടുന്ന ഏതോ സിമ്മില്‍ നിന്നും അഞ്ചാറ് മെസ്സേജ്  കാച്ചിയപ്പോള്‍ പട്ടരു ഫ്ലാറ്റായി പിന്നെ ദിവസവും അവള്‍ക്കായി ഉള്ള കാത്തിരിപ്പിലായിരുന്നു അവന്‍. പണി കൊടുത്തിട്ട് അരുകില്‍ തന്നെ ഇരുന്നു അവനോടു കാര്യം പറഞ്ഞു അവള്‍ , അജ്ഞാതയായ ആ കാമുക്കിക്ക് വേണ്ടി ഉള്ള അവന്റെ കാത്തിരുപ്പില്‍ അവള്‍ അവനു സ്ഥിരം കമ്പനി കൊടുത്തു. അങ്ങനെ ഒരു ദിവസം അവള്‍ ആ സത്യം തുറന്നു പറഞ്ഞു. , സത്യത്തിന്റെ മുഖം ഇപ്പോഴും നമ്മുടെ സംസ്കാരത്തെ പോലെ വിക്രിതമാണല്ലോ !! ഒരു ചെറു പുഞ്ചിരി സമ്മാനിച്ച്‌ സ്ഥലം വിട്ട അവന്‍ പിന്നെ ക്ലീരെന്‍സ് സര്‍ട്ടിഫിക്കറ്റ് ഒപ്പിടിക്കാന്‍ മാത്രമാണ് ലൈബ്രറിയില്‍ കേറിയത്‌ എന്നൊരു പരധുഷണവും ഉണ്ട് . പുസ്തകത്തിന്റെ അലര്‍ജി ഉള്ള പല താരങ്ങളും ലൈബ്രറിയില്‍ കയറുന്നതിന്റെ പ്രധാന ഉദേശം പഞ്ചാരയടി തന്നെ എന്ന് ഉറപ്പിച്ചു പറയാം . ലവേര്‍സ് കോര്‍ണര്‍ എന്നറിയപ്പെടുന്നത് ലിബ്രരിയോടു ചേര്‍ന്ന് അഞ്ചാറ് തൂണ് ഉള്ള ഒരു വരാന്തയാണ്. സംഗതി എന്ത് പറഞ്ഞാലും ലൈബ്രറിയില്‍ ഇരുന്നു പഞ്ചാര അടിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെ. അതിന്റെ മധുരം ഞാനും ഒന്ന് രണ്ടു തവണ അനുഭവിച്ചിട്ടുണ്ട് .. സംഗതി കിടിലം തന്നെ അതിര് കടന്നാല്‍ സാധി സര്‍ ഇടപെടും പിന്നെ അവിടുന്ന് പുറത്താക്കും.

കോളേജ് ബസ്സിന്റെ ശബ്ദം അങ്ങ് ശന്കരെട്ടന്റെ കടയുടടുത്തു കേട്ടപ്പോള്‍ തന്നെ നമ്മുടെ വായിനോക്കികളെല്ലാം പ്രിന്‍സിപ്പാളിന്റെ മുറിയുടെ മുന്നിലെ കമ്പിയില്‍ ചാരി ഉള്ള നില്‍പ്പ് തുടങ്ങി. ഇനി അത് വഴി ആര്‍ക്കും വഴി നടക്കണ്ടാ.

(തുടരും )

Advertisement
Categories: COLLEGE, COMICS Tags: , , ,
  1. Chitra
    November 13, 2009 at 12:53 AM | #1

    Pattarude homeworknu annu nalla demand aarunnu…ennal allae njangakku cheyyan pattu…paavam anjana enne kure vazhakku paranjittundu,enne eriyunna choke paavathinarunnu kollunnathu….

  2. November 13, 2009 at 7:41 AM | #2

    No words to explain. U r just taking us back to that good old days….

  3. ajith
    November 13, 2009 at 9:22 AM | #3

    nannayyiithudu……..going nice……
    waiting 4 the next part…….

  4. Maneesh
    November 13, 2009 at 3:22 PM | #4

    Panchara adiyoo Librareeloo..poodaa kallam parayathe..
    pakshe innalu njan kandarunnu neeyum —um koodi librareede moolayil panchara adichu thakarkkunnathu..
    Pinne sambhavam kalakkundu kttoo..carryon…

  5. November 13, 2009 at 8:07 PM | #5

    kidilam…kidilam….
    waiting for next part….entha ithra thamasam….??

  6. Ayyappan
    November 14, 2009 at 4:13 PM | #6

    Daaaaaa…..kidilan akunnund kto………
    Ninte mandayil ithrak sahithyamo?????? unbelievable…….
    poratee poratte bakkiyum kude porattee….

  7. Harisankar
    November 17, 2009 at 11:43 PM | #7

    കൊള്ളാം ആറു….എന്നാ അടുത്ത പാര്‍ട്ട്‌ ???

  8. Rahul (Alukka)
    January 10, 2010 at 7:10 PM | #8

    brilliant piece of work my boy.. 5 star..

  1. No trackbacks yet.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Connecting to %s

Follow

Get every new post delivered to your Inbox.