One Day in SBC [PART 4, ഭാഗം നാലു ]
പ്രിന്സിപലിന്റെ ശബ്ദം കേട്ട് ഒരു മൂലയ്ക്ക് ഒതുങ്ങിയ പൂവാല സംഗം കായംകുളം ബോയിസിന്റെ വരവോടെ ഒന്ന് ഉഷാറായിരിക്കുന്നു, പിന്നെ അവിടെ ഒരു ആരവം തന്നെ ഉയരും. ഇനിയും എത്താന്‍ ഒരുപാടു സഖാക്കള്‍ ഉണ്ട് , പക്ഷെ ചിരിക്കാത്ത പെണ്‍കുട്ടി അടക്കം ഒരു വിധം എല്ലാ സ്ത്രിജനങ്ങളും ഹാജരായി കഴിഞ്ഞു. പ്രാര്‍ത്ഥന തുടങ്ങാന്‍ ഇനി നിമിഷങ്ങള്‍ മാത്രം പക്ഷെ ഫസ്റ്റ് പീരീഡ് എടുക്കാനായി കറുത്തമ്മ ഹാജരായി, അവരരെ കണ്ട മാത്രയില്‍ തന്നെ നമ്മുടെ പകുതി സഖാക്കള്‍ മുങ്ങി ഇനി ഒരല്പനേരം കഴിഞു പ്രതിക്ഷിച്ചാല്‍ മതി. തകഴിയുടെ ചെമ്മീന്‍ ദ്രിശ്യവത്കരിച്ചപോള്‍ കറുത്തമ്മ ഒരു വെളുതമ്മ ആയി പോയെങ്കിലും ഇവിടെ നമ്മുടെ കറുത്തമ്മ രസതന്ത്രത്തിന്റെ ഒരു കറുത്ത മുത്ത് തന്നെ. മനസ്സില്ല മനസ്സോടെ പലരും ക്ലാസ്സില്‍ കയറി , പ്രാര്‍ത്ഥനാ മണി മുഴങ്ങി “ചന്തമേറിയ പൂവിലും ശഭാലഭാമാം ശലഭത്തിലും …” മനോഹരമായ ആ ഗാനത്തിന്റെ അകമ്പടിയില്‍ ഒരു പാറാവുകാരനെ പോലെ അലയുകയാണ് പ്രിന്‍സി .. ലേറ്റ് ആയി വരുന്ന വിദ്വാന്മാരെ വിരട്ടനാണ് ഈ കറക്കം. ഹോസ്റ്റല്‍ വാസികളാണ് പുള്ളിയുടെ സ്ഥിരം വേട്ട മൃഗങ്ങള്‍ , പക്ഷെ അവരാകട്ടെ പല കാരണങ്ങള്‍ പറഞ്ഞു തടിതപ്പുകയും ചെയ്യും … കറന്റ് ഇല്ലാരുന്നു , വെള്ളം തീര്‍ന്നു പോയി , ദോശക്കു ഉപ്പു കൂടി പോയി , അങ്ങനെ നീളും കാരണങ്ങള്‍.
പ്രിന്‍സി റോന്തു ചുറ്റല്‍ അവസാനിപ്പിച്ചാലും ക്ലാസ്സില്‍ കയറാത്തവര്‍ ധാരാളം, 5 മിനുട്ട് അവര്‍ക്കായി കാത്തു രക്ഷയില്ല , ഒടുവില്‍ കറുത്തമ്മ ക്ലാസ്സു തുടങ്ങി. തലേന്ന് പഠിപ്പിച്ച ഭാഗങ്ങളുടെ ചോദ്യോത്തര വേള കഴിഞ്ഞിട്ടേ ക്ലാസ്സു തുടങ്ങുകയുള്ളൂ. ഉത്തരം അറിയില്ലെങ്കില്‍ അവസാനം വരെ നില്‍ക്കണം , ഉറങ്ങാന്‍ പറ്റില്ല എന്ന് സാരം. ആദ്യത്തെ ചോദ്യത്തില്‍ തന്നെ ബോയ്സിന്റെ സൈഡ് തീര്‍ന്നു അവിടുന്ന് പാസ് ചെയ്ത ചോദ്യം മറുവശത്ത് അധികദൂരം പോയില്ല കട്ടബുജി പ്രിയാ പണിക്കര്‍ ഉത്തരം പറഞ്ഞു ഈ കിട്ടിയ സമയത്തില്‍ ബാക്കി ഉള്ളവര്‍ ടീച്ചിംഗ് നോട്സ് ഒരു റൌണ്ട് മറിച്ചു നോക്കിയിട്ടുണ്ടാവും പിന്നെ ഉത്തരങ്ങള്‍ ചറപറ വരും. ചോദ്യോത്തര വേള കഴിഞ്ഞു എമ്ബോസിഷനും വിധിച്ചിട്ട് ക്ലാസ്സ് തുടങ്ങുകയായി നേരുത്തേ മുങ്ങിയ പല താരങ്ങളും വന്നു തുടങ്ങി. ആദ്യമായി ഹോസ്റ്റലില്‍ നിന്നും ഒരു മൂവര്‍ സംഘം , Miss may i come in .. സിമെന്റിനെ കുറിച്ച് പറഞ്ഞു തുടങ്ങിയ ടീച്ചര്‍ അത് പാതി വഴിയില്‍ ഉപേക്ഷിച്ചു അവര്‍ക്ക് നേരെ തിരിഞ്ഞു പിന്നെ ഇംഗ്ലീഷില്‍ ഒരു അളക്കാന് where were you…? മിസ്സ് അത് പിന്നെ മസാലദോശ ക്ക് ഉള്ളില്‍ വെക്കുന്ന മസാല തീര്‍ന്നു പോയി .. കാരണങ്ങള്‍ കേട്ട മിസ്സ് കോപാകുലയായി ഇങ്ങനെ പറഞ്ഞു “you three both of you get out”. രോഗി ആഗ്രഹിച്ചതും ഡോക്ടര്‍ കുറിച്ചത് ഹോര്‍ലിക്ക്സ് എന്ന് പറയുന്ന പോലെ ആയി , അവര്‍ മുന്നും അപ്പോള്‍ തന്നെ സ്ഥലം കാലിയാക്കി. തൊട്ടു പിറകില്‍ അതാ അയ്യപ്പനും സംഘവും അവരോടും ചോദ്യം ആവര്‍ത്തിചു where were you ..? മിസ്സ് അത് പിന്നെ ” Canteen.. Tea.. Hot … very Much” . ആ ഇംഗ്ലീഷില്‍ മിസ്സ് ഫ്ലാറ്റ് അവര്‍ അങ്ങനെ ഉറങ്ങാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി.
ഇന്റെര്‍ണല്‍ മാര്‍ക്ക് ഇടുമ്പോള്‍ പത്തു മാര്‍ക്കു ടീച്ചില്‍ നോട്സിനു ഉണ്ട് അത് കൊണ്ട് എല്ലാരും ടീച്ചിംഗ് നോട്സ് എഴുത്തും. ഹെഡിംഗ് നല്ല വടിവൊത്ത അക്ഷരത്തില്‍ എഴുതി പിന്നെ ഒരു താരാട്ടു പോലെ തോന്നി ആ ശബ്ദം .. പിന്നിട് വിഷ്ണു തട്ടി വിളിച്ചപ്പോളാണ് ഉണര്‍ന്നത് .. മുന്നില്‍ സ്റ്റോക്ക് എക്സ്ചേഞ്ച് റേറ്റ് പോലെ കുറെ ഗ്രാഫുകള്‍ .. കുറച്ചു സമയമെടുത്ത് ഒന്ന് നോര്‍മല്‍ ആകാന്‍ . പിന്നിടാണ് അത് ഗ്രാഫ് അല്ലെന്നും ടീച്ചിംഗ് നോട്സ് ആണെന്നും ഒക്കെ മനസ്സിലായത് ആകെ മൊത്തം ഒരു വണ്ടെര്‍ അടിച്ചു ഇരിക്കുമ്പോള്‍ അതാ അടുത്ത ചോദ്യം .. അരുണ്‍ എന്തിനാണ് ഇങ്ങനെ head burn ചെയ്യുന്നേ .. പിന്നെ ക്ലാസ്സിനോടായി ഒരു ഉപദേശം നിങ്ങള്‍ എല്ലാരും ക്ലാസ്സില്‍ ഇങ്ങനെ ഇരുന്നു dream ചെയ്യരുത് .. ഞാന്‍ പണ്ട് mexico യില്‍ പേപ്പര്‍ present ചെയ്യാന്‍ പോയപ്പോള്‍ ഒന്ന് dream ചെയ്തു അതുകൊണ്ട നിങ്ങളെ ഒക്കെ പഠിപ്പിക്കണ്ട ഗതി വന്നത് അല്ലെങ്കില്‍ ഞാന്‍ ഒരു വലിയ സംഭവം ആയേനെ … എന്ജിനിയരിങ്ങിനു കെമിസ്ട്രി ഉള്പ്പെടുതിയവനെ ഒരു നിമിഷം ശപിച്ചു പോയി. സമയം എങ്ങനെയോ ഇഴഞ്ഞു പത്തരയായി , മണിയടി കൂടെ കേട്ടപ്പോള്‍ ആണ് എല്ലാരുടെയും മുഖം തെളിഞ്ഞത് .. ഇനി ഇടവേള …
( തുടരും )
A Dusk in New Year 2010
One Day in SBC [PART 3, ഭാഗം മുന്ന് ]
പ്രശാന്ത സുന്ദരമായ ഒരു പഭാതം , പുഞ്ച നിറഞ്ഞു നിന്ന മഞ്ഞു മേഘങ്ങള്‍ അങ്ങ് മലമുകളിലുള്ള മാളങ്ങളിലേക്ക് മടങ്ങി പകരം കിഴക്ക് വെള്ളകീറിയ സൂര്യന്‍ സ്ഥാനം പിടിച്ചിരിക്കുന്നു . ആകെ ഒരു നിശബ്ദത , ഒരു പക്ഷെ കൊടുംകാറ്റിനു മുന്നോടി ആയ മൂകത ആവാം ഇത് . അങ്ങ് വടക്ക് ബി . ടി സ്റ്റാഫ് റൂം മുതല്‍ ഇങ്ങു ലൈബ്രറി വരെ വളഞ്ഞു കിടക്കുന്ന ഒരു മുന്ന് നിലകെട്ടിടതിനു മുന്നിലായി പച്ചപരവതാനി വിരിച്ച ഉദ്യാനവും അതിന്റെ മധ്യത്തിലായി നിലകൊള്ളുന്ന തവലയില്ല കുളവും ഒപ്പം ഉള്ള കൊടിമരവും ഒക്കെ കൂടി ഒരു മനോഹരമായ അന്തരീക്ഷം ഒരുക്കിയിരിക്കുന്നു. അടഞ്ഞു കിടക്കുന്ന ക്ലാസ്സ് മുറികള്‍ക്ക് ഒരായിരം കഥകള്‍ പറയാന്‍ ഉണ്ടാവും , എത്രയെത്ര സംഭവങ്ങല്‍ക്കാന് അത് സാക്ഷ്യം വഹിച്ചിരിക്കുന്നത് , ആ ക്ലാസ്സ് മുറികളില്‍ വിരിഞ്ഞ സുദര നിമിഷങ്ങളും നാം ഇന്നും മനസിന്റെ മറക്കാത്ത ഒരു കോണില്‍ ഒതുക്കി വച്ചിരിക്കുന്നു. എന്റെ മനസ്സിലും ആദ്യമായി ഒരു ഇഷ്ടം വിരിഞ്ഞതും അവിടെയാണ് , ക്ലാസ്സ് നമ്പര്‍ 202. നാലു വര്ഷം ഒരേ ക്ലാസ്സ് റൂമില്‍ ഇരുന്നു പഠിച്ച ആദ്യത്തെ ബാച്ച് ആവും നമ്മുടെ സ്വന്തം ബാച്ച് അപ്പോള്‍ നമുക്ക് ആ ക്ലാസ്സിനോട് ഒരു വല്ലാത്ത നോസ്ടാല്ജിയ തോന്നിയില്ലെന്കിലെ അത്ഭുതം ഉള്ളു .
കോളേജ് ബസ് വരാനായി ഇനിയും ഒരു മണിക്കൂര്‍ ബാക്കിയുണ്ട് , ഓരോരോ മുറികളായി തുറക്കുകയാണ് നമ്മുടെ സ്വന്തം പ്രിന്സേട്ടനും സ്നേഹലത ചേച്ചിയും. തലേ ദിവസത്തെ യുദ്ധത്തിന്റെ അവശിഷ്ടങ്ങള്‍ തൂത്തുവാരി പോകുന്ന ചേച്ചിമാര്‍ മനസ്സില്‍ പിറു പിറുക്കുന്നു ഇവന്മാര്‍ ഇവിടെ പഠിക്കാന്‍ തന്നെയാണൊ വരുന്നത് , നിലത്തു നിരന്നു കിടക്കുന്ന ചോക്ക് കഷണങളും , പേപ്പര്‍ കഷണങളും ആവാം അവരെകൊണ്ട് ഇത് പറയിച്ചത് . എന്തൊക്കെ പറഞ്ഞാലും ഒരു പൂക്കളം കാണുന്ന മനോഹരിയയുണ്ട് പിങ്ക് , നീല , മഞ്ഞ നിറങ്ങള്‍ ?? ഏതോ പരിക്ഷ പേപ്പര്‍ ഇന്നലെ വിതരണം ചെയ്തിരിക്കുന്നു. ഒന്ന് മുതല്‍ അമ്പതു വരെ മാര്‍ക്കുകള്‍ രേഖപ്പെടുത്തിയ പേപ്പറുകള്‍ എവിടവിടെ ആയി പറന്നു നടക്കുന്നത് . വലതു വശത്തായി ഭിത്തിയില്‍ ഒരു മാഗസീന്‍ ഒരു വെറും ഒരു മാഗസീന്‍ അല്ല പിന്നെയോ അതൊരു “വാള്‍” മാഗസീന്‍ ആണ് .,സുക്ഷിച്ചു നോക്കിയാല്‍ കുറെ കടലാസ്സു കഷണങ്ങള്‍ കാണാം . ആദ്യമായി , നിനക്കായി , പ്രണയമായി , ഓര്‍മ്മയ്ക്കായി എന്നി ആല്‍ബങ്ങള്‍ കേട്ട് മടുത്ത മഹാകവി കോഴി ഗോകുലിന്റെ പുതിയ കവിത “മതിയായി”. കമിതാക്കളുടെ ദിനത്തില്‍ കരിക്കൊടി നാട്ടി ഞങ്ങള്‍ പ്രതിഷേധിച്ചതും ഈ മാഗസീനില്‍ ആണ്. പ്രധിഷേധം അതിരുകടന്നപ്പോള്‍ പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച പ്രതികരിച്ചു പടയെടുത്തതും ഇതേ മാഗസിന് മുന്നിലാണ് , ചുരുക്കം പറഞ്ഞാല്‍ എല്ലസംഭവങ്ങള്‍ക്കും ഒരു മൂക സാക്ഷിയാണ് ഇവന്‍.
നിശബ്ധതക്ക് വിരാമമിട്ടു കൊണ്ട് നമ്മുടെ പട്ടരാണ് ആദ്യമായി വന്നത് , ഇവന് വീട്ടില്‍ ഒരു പണിയും ഇല്ലേ നേരം വെളുത്താല്‍ ചാടി ഇറങ്ങിക്കോളും . ആള് അല്‍പ്പം തിരക്കിലാണ് ഒരു ബുക്കും കയ്യില്‍ എടുത്തു ലിബ്രരിയിലേക്ക് നടന്നു അതാ വരുന്നു അപ്പുക്കുട്ടനും സംഗവും അവര്‍ക്ക് ഒരു സുപ്രഭാതവും കാച്ചി അവന്‍ നടന്നു അകന്നു. അപ്പുക്കുട്ടനും സംഗവും കണക്കിന്റെ ഹോം വര്‍ക്ക് ചെയ്യാന്‍ ആരംഭിച്ചു , ഇവര്‍ ചെയ്തിട്ട് വേണം ബാക്കി ഉള്ളവര്ക് കോപ്പി അടിക്കാന്‍ അതിനായി മാത്രം നേരുത്തേ വരുന്ന പലരും ഉണ്ട് . സംഗതി ഇങ്ങനെ ഒക്കെ ആണെങ്കിലും പട്ടരു ഈ കാര്യത്തില്‍ ഒരു മാന്യനായിരുന്നു അഞ്ചാം സെം വരെ പിന്നെ മൂപ്പരും തുടങ്ങി കോപ്പിയടി (ഹോം വര്‍ക്ക് മാത്രം , അത്യാവശ്യത്തിനു അസ്സയിന്മേന്റുകളും ). അവനു ഈയിടയായി രാവിലെ ലൈബ്രറി പോക്ക് ഒരു സ്ഥിരം ഏര്‍പ്പാടാണ് , പെട്ടന്നൊരു ദിവസം ആ പോക്ക് നിന്നു അപ്പോഴാണ് ആ രഹസ്യം വെളിച്ചത്തായത് പട്ടര്‍ക്കിട്ടു ആരോ പണികൊടുതതാണ് . പത്തു രൂപ കൊടുത്താല്‍ കിട്ടുന്ന ഏതോ സിമ്മില്‍ നിന്നും അഞ്ചാറ് മെസ്സേജ് കാച്ചിയപ്പോള്‍ പട്ടരു ഫ്ലാറ്റായി പിന്നെ ദിവസവും അവള്‍ക്കായി ഉള്ള കാത്തിരിപ്പിലായിരുന്നു അവന്‍. പണി കൊടുത്തിട്ട് അരുകില്‍ തന്നെ ഇരുന്നു അവനോടു കാര്യം പറഞ്ഞു അവള്‍ , അജ്ഞാതയായ ആ കാമുക്കിക്ക് വേണ്ടി ഉള്ള അവന്റെ കാത്തിരുപ്പില്‍ അവള്‍ അവനു സ്ഥിരം കമ്പനി കൊടുത്തു. അങ്ങനെ ഒരു ദിവസം അവള്‍ ആ സത്യം തുറന്നു പറഞ്ഞു. , സത്യത്തിന്റെ മുഖം ഇപ്പോഴും നമ്മുടെ സംസ്കാരത്തെ പോലെ വിക്രിതമാണല്ലോ !! ഒരു ചെറു പുഞ്ചിരി സമ്മാനിച്ച് സ്ഥലം വിട്ട അവന്‍ പിന്നെ ക്ലീരെന്‍സ് സര്‍ട്ടിഫിക്കറ്റ് ഒപ്പിടിക്കാന്‍ മാത്രമാണ് ലൈബ്രറിയില്‍ കേറിയത് എന്നൊരു പരധുഷണവും ഉണ്ട് . പുസ്തകത്തിന്റെ അലര്‍ജി ഉള്ള പല താരങ്ങളും ലൈബ്രറിയില്‍ കയറുന്നതിന്റെ പ്രധാന ഉദേശം പഞ്ചാരയടി തന്നെ എന്ന് ഉറപ്പിച്ചു പറയാം . ലവേര്‍സ് കോര്‍ണര്‍ എന്നറിയപ്പെടുന്നത് ലിബ്രരിയോടു ചേര്‍ന്ന് അഞ്ചാറ് തൂണ് ഉള്ള ഒരു വരാന്തയാണ്. സംഗതി എന്ത് പറഞ്ഞാലും ലൈബ്രറിയില്‍ ഇരുന്നു പഞ്ചാര അടിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെ. അതിന്റെ മധുരം ഞാനും ഒന്ന് രണ്ടു തവണ അനുഭവിച്ചിട്ടുണ്ട് .. സംഗതി കിടിലം തന്നെ അതിര് കടന്നാല്‍ സാധി സര്‍ ഇടപെടും പിന്നെ അവിടുന്ന് പുറത്താക്കും.
കോളേജ് ബസ്സിന്റെ ശബ്ദം അങ്ങ് ശന്കരെട്ടന്റെ കടയുടടുത്തു കേട്ടപ്പോള്‍ തന്നെ നമ്മുടെ വായിനോക്കികളെല്ലാം പ്രിന്‍സിപ്പാളിന്റെ മുറിയുടെ മുന്നിലെ കമ്പിയില്‍ ചാരി ഉള്ള നില്‍പ്പ് തുടങ്ങി. ഇനി അത് വഴി ആര്‍ക്കും വഴി നടക്കണ്ടാ.
(തുടരും )
One Day in SBC [PART 2, ഭാഗം രണ്ടു ]

വെള്ളത്തിന്റെ പ്രശ്നങ്ങള്‍ ഒക്കെ ഒരു വിധം ഒതുക്കി ചോറിയനും സംഗവും സ്ഥലം വിട്ടു, എന്താണാവോ അടുത്ത കുരിശു വരുന്നിടത്ത് വെച്ച് കാണാം എന്ന് പറഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ അവിടെ ഒരു ആള്‍ക്കുട്ടം എന്തോ വലിയ ഗുടാലോചന നടക്കുകയാണ്. അവര്‍ വട്ടം കൂടിനിന്നു മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത ഒരു സംഭാഷണം കേള്‍ക്കുന്നു , സ്ത്രി ശബ്ദമാണ് ഒരു പൈക്കിളി സ്വഭാവവും ഉണ്ട് . ” എന്നെ മനസ്സിലായോ … നല്ലത് പോലെ… ഒന്ന് ഓര്തുനോക്കിക്കെ … ഇനിയും മനസ്സിലായില്ലേ .. ഞാന്‍ ഒരു ക്ലൂ തരാം എനിക്ക് ഇയ്യാളെ ഒരുപാടു ഇഷ്ടമായിരുന്നു ” എങ്ങനെ പോകുന്നു ആ സംസാരം . ഇതിനോടകം ഒരുപാടു പേരെ ശശിയാക്കി ഈ സംഭാഷണം. അടുത്ത ഇര ആരാണ് എന്നതാണ് അവരുടെ ചര്‍ച്ചാവിഷയം , ശ്യാം കൂട്ടത്തില്‍ നിന്നും ആരോ വിളിച്ചു പറഞ്ഞു. ആര് അവതരിപ്പിക്കണം എന്നാ കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പില്ല , കാര്യം മറ്റൊന്നും അല്ല ഈ നാടകം അഞ്ചാറ് ഇടങ്ങളില്‍ അവതരിപ്പിച്ചു അനുസ്മരനിയമാക്കി ഓസ്കാര്‍ തങ്കപ്പന്‍ അവാര്‍ഡു കരസ്ഥമാക്കിയ ആളാണ് ശ്യാമേഷ് . അങ്ങനെ ആ മിഷന്‍ ശ്യാമേഷിനെ ഏല്‍പ്പിച്ചു എല്ലാരും അവരവരുടെ സ്ഥാനങ്ങള്‍ പിടിച്ചു അവര്‍ അതിനു ഒരു പേരും നല്‍കി operation KSH .
എടാ ശ്യാമേ നിനക്ക് ഫോണ്‍ !! കര്‍ണകടോരമായ ശബ്ദം കേട്ട് അവന്‍ ഞെട്ടി ഉണര്‍ന്നു , എന്നെ ആരാ അവന്റെ ഫോണില്‍ വിളിക്കാന്‍ കോട്ടയത്തുള്ള സരള ആവുമോ ? ഏയ് അങ്ങനെ വരാന്‍ വഴിയില്ല .. പിന്നെ ആരാണാവോ .. ഫോണ്‍ വാങ്ങി കാതില്‍ വെച്ച ശ്യാം ആകെ ഒന്ന് പരുങ്ങി .. ഒന്നും അറിയാത്ത ഭാവത്തില്‍ മനീഷ് ചോദിച്ചു എടാ ആരാ അത് .. ഇതു എന്റെ അമ്മാവന്റെ മോളാ ഒരു പുസ്തകത്തിന്റെ കാര്യം പറയാനാ വിളിച്ചത് . ഉദയനാണു താരം എന്നാ സിനിമയില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച 11 നവരസങ്ങളില്‍ മുന്നാലെന്നം അവന്റെ മുഘത് മാറി മറഞ്ഞു . മുട്ടയിട്ട കോഴിയെപോലെ അവന്‍ നാലുപാടും ഒന്ന് നോക്കി അധികം ആരും കണ്ടിട്ടില്ല്ല ഭാഗ്യം , തിരിച്ചു റൂമില്‍ എത്തിയ ശ്യാമിനെ പലരും പലരീതികളില്‍ സോപ്പിട്ടു നോക്കി ഒരു രക്ഷയും അവന്‍ ഒന്നും വിട്ടു പറയുന്നില്ല . ഒടുവില്‍ പല്ല് തേയ്ക്കാന്‍ പോയ സമയത്ത് മനീഷിനോടായി അവന്‍ സോകാര്യത്തില്‍ പറഞ്ഞു എടാ അവള് പറയുവാ അവള്‍ക്കെന്നെ ഇഷ്ടമായിരുന്നു എന്ന് .. എന്നാലും അത് ആരാവും. അത് ആരായാലെന്താ ഇപ്പൊ ശ്യമാരായി … ശശി !!!
അങ്ങനെ operation Ksh സമാപിച്ചു പക്ഷെ ദിവസം അവസാനിക്കാന്‍ ഇനിയും മണിക്കുറുകള്‍ ബാhക്കിയാണ് . പല്ലുതേപ്പും വൃത്തിയാക്കലും ഒക്കെ കഴിഞ്ഞു ശശിയും സംഗവും നേരെ മെസ്സിലേക്ക് വെച്ച് പിടിച്ചു . സിമെന്റ് ഇഷ്ടിക പോലെ എന്തോ ഒരു സാധനം അവിടെ അടുക്കി വെച്ചിരിക്കു , സുര്‍ ന്റെ ഒരു കാര്യം മെസ്സില്‍ ഇഷ്ടിക കച്ചോടവും തുടങ്ങിയോ . മക്കളെ ഇത് ഇഷ്ടിക ഒന്നും അല്ല ഇത് പുട്ടാണ് .. എന്താ ചേട്ടാ കറി മഹേഷിനെ വിശപ്പു സഹിക്കുന്നില്ല അവന്‍ ഒരു പാത്രത്തില്‍ രണ്ടു ഇഷ്ടികയും ക്ഷെമിക്കുക പുട്ടും സൈഡില്‍ വെച്ചിരുന്ന ചരുവത്തില്‍ മുങ്ങി തപ്പി രണ്ടു കടലയും ഒരല്‍പം ചാറും എടുത്തു സ്ഥലം വിട്ടു. അങ്ങനെ വളരെ ബുദ്ധിമുട്ടി എല്ലാരും അത് അകത്താക്കികൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഒരു അലര്‍ച്ച.. ഒരു ജൂനിയര്‍ പയ്യന്റെ ഭക്ഷണത്തില്‍ പാറ്റയോ പുഴുവോ അങ്ങനെ എന്തോ ഒരു ജീവി , പിന്നെ ഇത് ഞങ്ങള്‍ കുറെ കണ്ടതാടാ ബിനോയ് അവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു . രക്ഷയില്ല , ഒടുവില്‍ സാക്ഷാല്‍ ചൊറിയന്‍ തന്നെ ദുരന്ത സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു .. ആദ്യത്തെ ചോദ്യം ” അതിനു ജീവനുണ്ടോ ” വളരെ ഭവ്യതയോടെ പയ്യന്‍ പറഞ്ഞു “ഇല്ല സര്‍ ” .. എന്നാ പിന്നെ എടുത്തു മാറ്റിയിട്ടു കഴിച്ചോളൂ . അന്വേഷണം അവസാനിക്കുന്നതായി പ്രഖ്യാപിച്ചു കേസ് ഫയലുകള്‍ ശിന്കിടിയെ ഏല്‍പ്പിച്ചു ചൊറിയന്‍ രംഗം ഒഴിഞ്ഞു. SS Music Connect കണ്ടുകൊണ്ടിരുന്ന പയ്യന്മാരെ ഓടിച്ചു വിട്ടു അമ്മാവന്‍ പഴയ ഏതോ ഒരു ചാനല്‍ ട്യുണ് ചെയ്തു “സൊ സാല് പെഹലെ മുചേ തുംസെ പയര് ഥാ” മെസ്സ് വളരെ പെട്ടന്ന് വിചനമായി. സുര്‍ മാത്രം ഉണ്ട് അമ്മാവന് കമ്പനി , ഇവര്‍ L.K.G യില്‍ ഒരുമിച്ചു പഠിച്ചതാണെന്ന് ഒരു ആക്ഷേപവും ഉണ്ട് .
സമയം 8.45 കഴിഞ്ഞിരിക്കുന്നു ഇനി ഒരു കുരുക്ഷേത്ര ഭുമിയാണ് ഹോസ്റല്‍ അരമണിക്കൂറും 150 പേരും 8 കുളിമുറികളും !!. ഒടുവില്‍ ഒരു യുദ്ധം കഴിഞ്ഞു അവര്‍ യാത്രയാവുകയാണ് പലപല സംഗങ്ങളായി ആണ് യാത്ര. ആളൊഴിഞു അരങ്ങൊഴിഞ്ഞു ഇനി ഉച്ചയുണ് വരെ ശാന്തമാണ് …
One Day in SBC [PART 1, ഭാഗം ഒന്ന് ]
നമുടെ കഥ നടക്കുന്നത് മധ്യ തിരുവിതാംകൂറിന്റെ മധ്യത്തിലുള്ള ഇടപ്പോണ്‍ , പാറ തുടങ്ങിയ നാട്ടുരാജ്യങ്ങളുടെ മധ്യത്തിലുള്ള പാറ്റൂര്‍ എന്നാ ഗ്രാമത്തിലാണ്. ശ്രീ ബുദ്ധന്റെ നാമധേയത്തില്‍ ഉള്ള ഒരു സരസ്വതി ക്ഷേത്രവും, അതിനോട് അനുബന്ധിച്ച വിശ്രമ കേന്ദ്രങ്ങളിലും (ഹോസ്റ്റല്‍) ആണ് ഈ കഥനടക്കുന്നത്. കോളേജിനെ പറ്റി പറയുകയാണെങ്കില്‍ ഒരു വലിയ കെട്ടിടവും വടക്കുമാറി ഒരു കൊച്ചു മനയും അതിനൊത്ത കുതിരകളും (ബസ്), കോളേജ് ഭാരവാഹികളായ കുറെ കഴുതകളും അതിലുപരി മണ്ടന്മാരായ വിധ്യാര്തികളും ഒക്കെ കൂടെ ചേര്‍ന്ന ഒരു ജഗപോകയാണ്. കോളേജിന്റെ തെക്ക് ഭാഗത്തേക്ക് നടന്നു ആയുധപ്പുരയും (workshop) , കളരിയും (Gym) കടന്നു ചെന്നാല്‍ എത്തുന്ന വിശ്രമ കേന്ദ്രത്തിലാണ് (Mens Hostel) നമ്മുടെ കഥ തുടങ്ങുന്നത്. ആകെ മൊത്തം പ്രകൃതി രമനിയമായ ഒരു അന്തരീക്ഷം, മനോഹരമായ പുഞ്ഞപ്പാടങ്ങള്‍ക്ക് അപ്പുറമായി നോക്കെത്താ ദൂരത്തു പടര്‍ന്നു പന്തലിച്ചു കിടക്കുന്ന മലനിരകളും , അവയെ തഴുകി നില്‍ക്കുന്ന മേഘങ്ങളും ഒക്കെ കൂടെ വല്ലാത്ത ഒരു സസ്യ ശ്യാമള കോമളം നിറഞ്ഞു തുളുംബുന്നു.. വിശ്രമ കേന്ദ്രം അടക്കി വാഴുന്നത് ചൊറിയന്‍ തമ്പുരാനും ശിങ്കിടി സുര്‍ ഉം ചേര്‍ന്നാണ്, ചോരിയനെ പറ്റി പറഞ്ഞാല്‍ ആകെ ചൊരിഞ്ഞു വരും എന്ന്നതിനാല്‍ ശിങ്കിടി സുര്‍ നെ പറ്റി പറയാം. ആള്‍ ഒരു മാന്യന്‍ ആണ് ആകെ ഒരു നിര്‍ബന്ധം മാത്രം എല്ലാരും തന്നെ സര്‍ എന്ന് വിളിക്കണം, പിന്നെ മാന്യമായി പെരുമാറുക , സഭ്യമായി സംസാരിക്കുക , മിതമായി ഭക്ഷണം കഴിക്കുക. പക്ഷെ പുള്ളിയുടെ ജീവിതത്തില്‍ ഇതിനുള്ള ഭാഗ്യം സിദ്ധിച്ചിട്ടില്ല എന്ന് തോന്നുന്നു അല്ലാതെ എന്ത് പറയാനാ. അങ്ങനെ നമ്മുടെ കാരണവന്മാരായ സുര്‍ നെയും , ആമുഖത്തില്‍ വിട്ടുപോയ അമ്മാവനെയും വനങിക്കൊണ്ട് ഞാന്‍ ആരംഭിക്കുകയാണ് …
പുഞ്ഞപ്പാടതിന്റെ കിഴക്കുള്ള മലനിരകളില്‍ വെള്ളകീറി ഉദിച്ചുവരുകയാണ് സുര്യന്‍ , കീറി കീറി ഒടുവില്‍ ഹോസ്റ്റലിന്റെ വാതുക്കല്‍ വരെ കീറി. ആ ശബ്ദം കേട്ടിട്ടാണോ എന്നറിയില്ല നമ്മുടെ സുര്‍ ഉണര്‍ന്നു , ഇന്ന് എന്തൊക്കെ കുരിശാണോ പാവത്തിനെ കാത്തിരിക്കുന്നത് . അതിരാവിലെ തന്നെ ഉണര്‍ന്നു കുളിയും ജപവും എല്ലാം തീര്‍ത്തു കണ്ണാടിയും എടുത്തു ഒരു മുഖംനോട്ടം ഉണ്ട് കക്ഷിക്ക് . പല്ലിയരുപ്പ പോലെ ഉള്ള ചാര്‍ളി ചാപ്പ്ലിന്‍ മീശയില്‍ എഴുന്നേറ്റു നില്‍ക്കുന്ന ഒന്ന് രണ്ടു നരകളെ തീപ്പട്ടി കൊള്ളി കത്തിച്ചു വെള്ളത്തില്‍ മുക്കി എടുത്ത കരികൊണ്ട് കറുപ്പിച്ചു എടുക്കുകയാണ് പുള്ളി. ” കൌസല്യ സുപ്രജാ രാമപൂരവ സന്ദ്യ പ്രവര്‍ത്ത്തെ ..” അലാറത്തിന്റെ ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത് .. പണ്ടാരം അടങ്ങനായി ഇത്ര നേരത്തെ നേരം വലുതോ ?? ഇന്നലെ രാത്രി വളരെ വൈകിയാണ് ഉറങ്ങിയത് , എല്ലാവരുടെയും റൂമില്‍ പോയി കത്തി അടിച്ചു അവരുടെ ഉറക്കം കെടുത്തി ഒടുവില്‍ ഇറക്കിവിടും എന്ന് വന്നപോഴാണ് പോയിക്കിടന്നു ഉറങ്ങിയത് . എല്ലാരും ഇപ്പൊ ഉറക്കമായിരിക്കും അവന്മാരെ ഒക്കെ പോയി ശല്യപെടുതാലോ എന്നാ ഒറ്റ ആശ്വാസത്തില്‍ കിടക്കവിട്ടു എണീറ്റു. മുഘവും വായുമൊക്കെ കഴുകികഴിഞ്ഞപ്പോഴേ വെള്ളം തീര്‍ന്നു ഇനി ജെനരെടര്‍ ഇട്ടേച്ചു വേണം വെള്ളം പമ്പ് ചെയ്യാന്‍.. വെറുതെ കളയാന്‍ അല്‍പ്പം സമയം പോലും ഇല്ല എല്ലമാന്മാരെയും പോയി ശല്യപ്പെടുതിയിട്ടു വേണം ശങ്കരന്‍ ചേട്ടന്റെ കടയില്‍ പോയി ചായ കുടിക്കാന്‍ , അങ്കവും കാണാം താളിയും ഒടിക്കാം എന്ന് പറഞ്ഞപോലെ ചായയും കുടിക്കാം പത്രവും വായിക്കാം ചുളുവില്‍ അപ്പ്രത്തെ ലേഡീസ് ഹോസ്റലില്‍ ഒന്ന് എതിനോക്കുകയും ആവാം .
അതാ തലവഴി പുതച്ചു മൂടി കിടക്കുകയാണ് അമ്മാവന്‍ , പാവം 200 പേജിന്റെ ഒരു ബുക്ക് നിറയെ എന്തൊക്കെയോ കുത്തി കുറിച്ച ശേഷമാണു പാവം ഉറങ്ങുന്നതു.( ഈ എഴുതി കൂട്ടിയതെല്ലാം പില്‍കാലത്ത് പവാടകഥകള്‍ എന്നാ പേരില്‍ പ്രകാശനം ചെയ്തിരുന്നു ഒരു പതിപ്പിന് ഒരു പെഗ് ക്ഷെമിക്കണം ഒരു ഡോളര്‍ ആണ് വില ).പാവത്തിനെ ശല്യം ചെയ്യണ്ട എന്ന് തീരുമാനിച്ചു തോട്ടപുറത്തു കിടക്കുന്ന ബിനോയ്ക്ക് ഒരു തട്ട് കൊടുത്തു , ഹോ സമാധാനമായി രാവിലെ തന്നെ നല്ല പാലക്കാടന്‍ തെറി കേള്‍ക്കാന്‍ പറ്റി. അതും വാങ്ങി അടുത്ത സ്വികരണ സ്ഥലമായ അലൂകയുടെ റൂമില്‍ എത്തി , ഇന്നലെ രാത്രി ഉറങ്ങുന്നതിനു മുന്നേ അവന്‍ ഒരു വാക്ക് തന്നിരുന്നു രാവിലെ എന്റെ കൂടെ ചായ കുടിക്കാന്‍ വരാം എന്ന് . ഞാന്‍ പതുക്കെ ഒരു തട്ട് കൊടുത്തു , എടാ നീ വരുന്നില്ലേ ?? ഇല്ലടാ ഞാന്‍ നാളെ മുതല്‍ വരം ( തിങ്കളാഴ്ച ആരുന്നേല്‍ ആലുക്ക വളരെ ഉത്സാഹത്തോടെ വന്നേനെ കാരണം കൊച്ചു വെളുപ്പാന്‍ കാലത്ത് തന്നെ പെണ്‍കുട്ടികള്‍ വീട്ടില്‍ നിന്നും വരും ഭാഗ്യം ഉണ്ടെകില്‍ ആരെയെകിലും ഒന്ന് കാണാം എന്നാ ചെറിയ ഒരു മോഹം ).പിന്നെ നേരെ പോയി ഷിബി മോനെയും വിളിച്ചു പോയി ചായകുടിച്ചു വന്നു, അപ്പോഴാണ് ഒരു കാര്യം ഓര്‍മ്മ വന്നത് പല്ല് തേച്ചില്ല , ഓ പിന്നെ ചായകുടിച്ചിട്ടു പല്ല് തെക്കുന്നതാ നല്ലത് ചായയുടെ കറകൂടെ പോയിക്കിട്ടുമല്ലോ !! പല്ല് തെക്കന്‍ വെള്ളം ഇല്ലല്ലോ , അപ്പോഴേക്കും സംഭവം ചോറിയന്റെ ചെവിയിലും എത്തി ഉടന്‍ തന്നെ മെസ്സില്‍ നിന്ന് ചായ പിന്‍വലിക്കാന്‍ ഉള്ള ഓര്‍ഡര്‍ ഇട്ടു കാരണം മറ്റൊന്നും അല്ല ചായ അകത്തു ചെന്നാല്‍ സംഗതി പ്രശ്നമാവും. പ്രാധമിക കര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള ആക്രാന്തം കൂടും.
voltage നെ വകവെക്കാതെ ആരോ മോട്ടര്‍ ഇട്ടു അല്‍പ്പം വെള്ളം കയറി തുടങ്ങി എന്നാലും സംഗതി നിയന്ത്രനാതീതം ആയിട്ടില്ല . ചോറിയന്റെ അടുത്ത ഉത്തരവ് ഇറങ്ങി അത്യാവശ്യം ഉള്ളവര്‍ മാത്രമേ ബാത്ത് റൂം ഉപയോഗിക്കാവു , ചൊറിയാന്‍ ബാത്ത് റൂമിന് കാവലും തുടങ്ങി. അപ്പോഴാണ് ചോരിയനെ പറ്റിച്ചു ഒരുത്തന്‍ ടോഇലെട്ടില്‍ കുളിക്കാന്‍ പോയി , സംഗതി ആറിഞ്ഞ ചൊറിയാന്‍ കോപം കൊണ്ട് പൊട്ടിത്തെറിച്ച് .. വാതിലില്‍ മുട്ടി അലറി വിളിച്ചു ” ഓണത്തിനിടക്കനോട പുട്ട് കച്ചോടം ” . അന്ന് അവനെ സസ്പ്പെന്ദ് ചെയ്തില്ല എന്നെ ഉള്ളു .. ഇങ്ങനെ ഒക്കെ ബഹളം നടക്കുമ്പോഴും നമ്മുടെ ശ്യാം കുമാര്‍ ഉറങ്ങിക്കൊണ്ടിരിക്കുകയാണ് ..
(തുടരും )
Arun Mohan
Arun Mohan a new commer in the blogging and Photography field...
Best view in Mozilla FireFox
Archives
- January 2011 (1)
- January 2010 (2)
- November 2009 (6)
- August 2009 (2)
- July 2009 (13)
- January 2009 (5)
- December 2008 (2)
Categories
- COGNIZANT (3)
- COLLEGE (6)
- COMICS (8)
- FIRST BLOG (1)
- PHOTOGRAPHY (19)
- SEASONAL (2)
Recent Posts
My Tweets
- Wish you a Happy New Year!!!: http://wp.me/porCw-4x 1 year ago
- Happy New Year!! 1 year ago
- RT @cricinfo_news: Australia in India 2010: CA concerned over security in Bangalore http://es.pn/9ix5Fc 1 year ago





പ്രതികരണം